തുടർച്ചയായ എട്ടാം രാത്രിയും ഇറാനെ ആക്രമിച്ച് യുഎസ്, ഗൾഫ് താവളങ്ങളെ ലക്ഷ്യംവെച്ച് ഇറാൻ

US Iran conflict

തുടർച്ചയായ എട്ടാം രാത്രിയും യുഎസ് ഇറാനെ ആക്രമിച്ചതായി റിപ്പോർട്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആക്രമണത്തിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് അറിയിച്ച യുഎസ് സൈന്യം, ഐആർജിസിക്ക് എതിരെ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു.

ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക്കിനടുത്തുള്ള ഒരു പ്രദേശത്തും ഖേഷ്ം ദ്വീപിലും തുടർച്ചയായ എട്ടാം രാത്രിയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച പുലർച്ചെയാണ് ആക്രമണങ്ങൾ നടന്നത്. പ്രാദേശിക സമയം പുലർച്ചെ 1:30 ന് സിരിക്കിലും, ഞായറാഴ്ച പുലർച്ചെ 3:38 ന് ഖേഷ്ം ദ്വീപിലും ആക്രമണമുണ്ടായി. പ്രാദേശിക സമയം രാവിലെ 6:10 ന് വീണ്ടും ആക്രമണമുണ്ടായി.

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഷാഡെഗന് സമീപമുള്ള ഒരു സ്ഥലവും യുഎസ് സൈന്യം ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും പാർപ്പിട, വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് ഇറാൻ ഭീഷണിയാകാനുള്ള സാധ്യതയെ  തകർക്കാൻ രൂപകൽപ്പന ചെയ്ത പുതിയ ആക്രമണങ്ങളാണ് യുഎസ് സൈന്യം നടത്തിയതെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു.

ALSO READ: ഗസ്സയിൽ ഖബറടക്ക ചടങ്ങിൽ ബോംബിട്ട് ഇസ്രയേൽ; 14 പേർക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച ജോർദാനിലെ ഒരു യുഎസ് താവളത്തിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം കൂടിയാണ് ഈ ആക്രമണങ്ങൾ എന്നും പോസ്റ്റ് കൂട്ടിച്ചേർത്തു.

അതേസമയം കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി അറിയിച്ചു. ശത്രുക്കളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നും ഇറാൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News