ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

ഉത്തർപ്രദേശിൽ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ പുറത്തായത് വൻ തട്ടിപ്പ്.ആഗ്രയിലും സമീപ പ്രദേശങ്ങളിലുമായി 15 ഡോക്ടര്‍മാരുടെ പേരിൽ 449 ആശുപത്രികൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തി.ഇതിൽ ഒരു ഡോക്ടറുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 83 ആശുപത്രികൾ.ലൈസൻസ് പുതുക്കൽ ഓൺലൈനായി നടത്തണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്.

Also Read: രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പേരില്‍ ആരോഗ്യ വകുപ്പിൽ നിന്ന് ലൈസൻസ് നേടി, മെഡിക്കൽ പ്രാക്ടീഷണർമാരല്ലാത്ത ആളുകൾ വ്യാപകമായി ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുന്നുതായാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.ഇത്തരത്തിൽ തട്ടിപ്പിന് കാരണക്കാരായ എല്ലാ ഡോക്ടർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജൻസിയോട് അദ്ദേഹം പറഞ്ഞു.

Also Read: തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക? കാത്തിരിക്കുന്നത് 7 വർഷം തടവും 50000 രൂപ പിഴയും

2022-2023 കാലയളവിൽ ഇത്തരത്തില്‍ 1,269 മെഡിക്കൽ സെന്ററുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ രേഖകളിൽ പറയുന്നത്.ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് 2023-24 വർഷത്തേക്കുള്ള 570 ആശുപത്രികളുടെ രജിസ്ട്രേഷൻ ആരോഗ്യ വകുപ്പ് പുതുക്കി നൽകിയിട്ടുണ്ട് . ലൈസൻസ് പുതുക്കാനുള്ള ഓൺലൈൻ അപേക്ഷയിൽ പരിശീലനം നേടിയ ജീവനക്കാരെ സംബന്ധിച്ച ആവശ്യമായ വിവരങ്ങൾ പല ആശുപത്രികളും ക്ലിനിക്കുകളും നൽകിയിട്ടില്ല.കൂടാതെ ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ സംശയാസ്പദമാണെന്ന് അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News