
സഖാവ് ഇകെ ഇമ്പിച്ചി ബാവയുടെ ഓർമ പുതുക്കി നാട്. അനുസ്മരണ ദിനാചരണത്തിന്‍റെ ഭാഗമായി തിരൂരിലും ജന്മനാടായ പൊന്നാനിയിലും ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. പൊന്നാനിയുടെ എക്കാലത്തെയും ജനകീയ നേതാവിന്‍റെ തുടിക്കുന്ന ഓർമകളിൽ നാടും നഗരവും ആദരാഞ്ജലികൾ അർപ്പിച്ചു. പൊന്നാനി ബസ്റ്റാന്‍റിൽ നടന്ന സമാപന പൊതുയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. തിരൂർ റിംഗ് റോഡ് പരിസരത്ത് നടന്ന പൊതു സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്തു.
ഡോ. പി സരിൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി. അനുസ്മരണ പരിപാടി സാഹിത്യകാരനും ഇമ്പിച്ചിബാവയുടെ മകനുമായ മുഷ്‌താഖ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി ടി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ആശുപത്രി ചെയർമാൻ എ ശിവദാസൻ അധ്യക്ഷത വഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here