
ഹൈദരാബാദ് നാടകശാലയും മലയാളം മിഷൻ തെലങ്കാന ചാപ്റ്ററും സംയുക്തമായി അവതരിപ്പിച്ച ഇക്താര ഏകപാത്ര നാടകമത്സരം നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി സെക്കന്തരാബാദ് അവർ സേക്രട്ട് സ്പേസ് നാടക തിയേറ്ററിൽ അരങ്ങേറി.
തിരഞ്ഞെടുത്ത 8 നാടകങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ബിജു കൊട്ടില തിരക്കഥ രചിച്ച്, ഗിരീഷ്കുമാർ നിറഞ്ഞാടിയ ചെരുപ്പ് എന്ന നാടകം ഒന്നാം സ്ഥാനവും ഗിരീഷ്കുമാർ മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് പൊന്നൻ എഴുതി അവതരിപ്പിച്ച നിയോഗം രണ്ടാംസ്ഥാനവും, CK റിംജു എഴുതി ഷെർലിമോൾ എടവന അഭിനയിച്ച സ്വപ്നസ്ഫോടനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച സ്ക്രിപ്റ്റിനുള്ള സമ്മാനം പ്രശസ്ത സിനിമ ആർട്ട് ഡയറക്ടറും സാഹിത്യക്കാരനുമായ ശ്രീ രാജീവ് നായരുടെ ദി ലാസ്റ്റ് സ്റ്റിച്ച് കരസ്ഥമാക്കി. പ്രശസ്ത തിയറ്റർ ആർട്ടിസ്റ്റും സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഡോ. ശ്യാം സോർബ, പ്രശസ്ത ടിവി ആർട്ടിസ്റ്റും അവതാരകയുമായ സോനു സതീഷ്കുമാർ, പ്രശസ്ത നർത്തകിയും അസിസ്റ്റൻ്റ് പ്രഫസറുമായ അഞ്ജു അരവിന്ദ് എന്നിവർ അടങ്ങിയ മൂന്നംഗ ജഡ്ജിംഗ് പാനലാണ് വിധി നിർണയിച്ചത്.
നാടകശാല ഫൗണ്ടർ കലാശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത മത്സരം, ഇക്താര കൺവീനർ ശ്രീ പിവികെ രാമൻ്റെ നന്ദി പ്രകടനത്തോടെ അവസാനിച്ചു. വയലിൻ കുഞ്ഞു താരം ഇസബെല്ല യുടെ വയലിൻ മാജിക് – ഇസബെല്ലകാലം, ഒപ്പം ഹൈദരാബാദിൻ്റെ അനുഗ്രഹീത ഗായകർ അവതരിപ്പിച്ച നാടകഗാനങ്ങളും അശോക് തത്വമസിയുടെ അവതരണവും സദസ്സിനെ കുളിരണിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

