
ലാലിഗ 2024- 25 സീസണിലെ അവസാന എല്‍ ക്ലാസിക്കോയ്ക്ക് മണിക്കൂറുകൾ. ജയം മാത്രമാണ് റയല്‍ മഡ്രിഡും ബാഴ്‌സലോണയും ലക്ഷ്യമിടുന്നത്. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 7.45നാണ് തീപാറും പോരാട്ടം.
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ തോറ്റാണ് ബാഴ്സ വരുന്നത്. കിരീട നേട്ടത്തോടെ ഹാന്‍സി ഫ്ലിക്കിനെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യമാണ് ബാഴ്സയ്ക്ക്. കിരീടം ഉറപ്പിക്കാന്‍ ബാഴ്സയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഈ സീസണില്‍ ഇതുവരെയുള്ള മൂന്ന് എല്‍ ക്ലാസിക്കോകളിലും റയലിനെ ബാഴ്സ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇറങ്ങുന്നത്.
ബാഴ്സയോടേറ്റ മൂന്ന് പ്രധാന തോല്‍വിക്കുള്ള കടം വീട്ടുകയാണ് റയലിന്റെ ലക്ഷ്യം. ലാലിഗ കിരീടമെങ്കിലും നേടിക്കൊടുത്ത് കാര്‍ലോ ആഞ്ചലോട്ടിയെ യാത്രയയക്കുകയെന്നതാണ് റയലിന്റെ ലക്ഷ്യം. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും വിനീഷ്യസുമാണ് റയലിന്റെ ആത്മവിശ്വാസം. പക്ഷേ ഇവർ ഫോം കണ്ടെത്തണം. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ബാഴ്‌സയും റയലും തമ്മില്‍ നാല് പോയന്റിന്റെ വ്യത്യാസമാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

