
യു ഡി എഫ് സർക്കാർ പുറത്തിറക്കിയ “ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച റിപ്പോർട്ട്, കേന്ദ്ര സർക്കാരിൻറെ നവ – ഉദാരവൽക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണെന്നും സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ അടച്ചാക്ഷേപിക്കുന്നതാണ് ഈ റിപ്പോർട്ട് എന്നും എളമരം കരീം. 1957ലെ ഒന്നാം സർക്കാർ മുതൽ സംസ്ഥാനത്ത് വികസിച്ചു വന്നതാണ് പൊതു മേഖലാ വ്യവസായങ്ങൾ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച “ ഇറക്കുമതി ബദൽ ” സാമ്പത്തിക നയത്തിൻ്റെ ഭാഗമായിട്ടാണ് കേരളത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ വികസിച്ചത്. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണിതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
വൈദ്യുതി ബോർഡ്, ട്രാൻസ്പോർട്ട് കോർപ്പറേഷൻ, വാട്ടർ അതോറിറ്റി എന്നിവ ജനങ്ങൾക്ക് അടിസ്ഥാന സേവനം, ചുരുങ്ങിയ ചെലവിൽ ല ഭ്യമാക്കുന്നു ഇവയെ ” മികച്ച വാണിജ്യ തത്വങ്ങളുടെ ” അടി സ്ഥാനത്തിൽ പ്രവർത്തിപ്പിക്കുക എന്നതാണ്, യു.ഡി.എഫ് സർക്കാർ ലക്ഷ്യമാക്കു ന്നത്. അതിനർത്ഥം ലാഭ നഷ്ടത്തെ അടിസ്ഥാനമാക്കി സേവനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടിവരും എന്നാണ്. യാത്ര ചെലവും, വൈദ്യുതി – വെള്ളം എന്നിവയുടെ യും നിരക്കുകൾ കമ്പോള നിയമപ്രകാരം നിശ്ചയിക്കേണ്ടി വരും.
ഇത്, കോടിക്കണക്കായ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.1991 മുതൽ കോൺഗ്രസ് സർക്കാർ തുടങ്ങിവെച്ചതും, 2014 മുതൽ മോഡി സർ ക്കാർ തുടരുന്നതുമായ നവ ഉദാരവൽക്കരണ നയങ്ങളുടെ കാഴ്‌ചപ്പാടാണ്, സർക്കാരിന്റെ രേഖയിലുള്ളത്.സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളെയും, പാവപ്പെട്ടവരെയും സംരക്ഷിക്കാൻ ഉയർത്തിക്കൊണ്ടുവന്ന ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ലാഭ നഷ്ടത്തിന്റെ പേര് പറഞ്ഞ് അവയൊക്കെ അടച്ചു പൂട്ടാനുള്ള നീക്കം, കേരള ജനത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

