രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ശ്രമിക്കുന്നത്: എളമരം കരീം എംപി

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് സിഐടിയു സംസഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ചരിത്രങ്ങളിലും സ്‌കൂള്‍ പാഠപുസ്തകങ്ങളിലുമടക്കം വര്‍ഗീയ വല്‍ക്കരണം കൊണ്ടുവരികയാണ് ബിജെപി. ഒരു മതവും രാഷ്ട്ര ഭരണത്തെ നിയന്ത്രിക്കരുതെന്നും രാഷ്ട്രം മതനിരപേക്ഷമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പെട്രോളിയം ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്റെ കുടുംബ സംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം എംപി. സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി മുരളീധരന്‍,സിഐടിയു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News