
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ട യു ഡി എഫ് വർഗീയകക്ഷികളുടെ കൂട്ടുക്കെട്ട തേടുന്നു. അതിന്റെ ഫലമായി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു ഡി എഫിനെ പിന്തുണക്കും.
കോൺഗ്രസിന്റെ ഈ അവിശുദ്ധ ബന്ധത്തിൽ പ്രതികരിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. യുഡിഎഫിന്റേത് അവിഹിത വേഴ്ചയെന്നാണ് വിഷയത്തിൽ എളമരം കരീം പ്രതികരിച്ചത്. രാജ്യം തീവ്രവാദ ആക്രമണം നേരിട്ട പശ്ചാത്തലമാണ്. തീവ്രവാദ ശക്തികളുമായി കൂട്ടുകൂടുന്നത് ചിന്തിക്കാൻ കഴിയില്ല. വൃത്തികെട്ട രാഷ്ട്രീയമാണിത് അദ്ദേഹം പറഞ്ഞു.
Also Read: ആഭ്യന്തര കലഹങ്ങളും വിവാദങ്ങളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ യു ഡി എഫ്
യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
യു ഡി എഫിൽ അസോസിയേറ്റ് അംഗമാക്കണമെന്ന വ്യവസ്ഥയിലാണ് വെൽഫെയർ പാർട്ടിയുടെ പിന്തുണയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here