കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വച്ച് പുലർത്തുന്നത്: എളമരം കരീം എംപി

കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വെച്ച് പുലർത്തുന്നതെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എളമരം കരീം എംപി. ആരോഗ്യ മേഖലയിലടക്കം ഈ മനോഭാവം പ്രതിഫലിക്കുന്നുവെന്നും കിനാലൂരിൽ എയിംസ് എന്നത് കേരളത്തിൻ്റെ അവകാശമെന്നും എളമരം കരീം പറഞ്ഞു . മലബാറിൻ്റെ വികസനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായ് മലബാർ ഡെവലപ്പ്മെൻ്റ് ഫോറം സംഘടിപ്പിച്ച ജനകീയ സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.

Also Read: ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; ഗവർണർക്ക് കനത്ത തിരിച്ചടി

കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനതാവളത്തിൽ വലിയ വീമാന സർവീസ് പുന്ന സ്ഥാപിക്കുക, കേരളത്തിൻ്റെ എയിംസ് കിനാലൂരിൽ സ്ഥാപിക്കുക, ബേപ്പൂർ തുറമുഖം വികസനം സമയ ബന്ധിതമായി നടപ്പിലാക്കുക, തുടങ്ങി മലബാറിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായ് മലബാർ ഡെവലപ്പ്മെൻ്റ് ഫോറം സംഘടിപ്പിച്ച ജനകീയ സദസിലാണ് വികസന പ്രശ്നങ്ങളിൽ കേദ്ധ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായ എളമരം കരീം എംപി തുറന്നിടിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വെച്ച് പുലർത്തുന്നതെന്നും ആരോഗ്യ മേഖലയിലടക്കം ഈ മനോഭാവം പ്രതിഫലിക്കുന്നുവെന്നും കിനാലൂരിൽ എയിംസ് എന്നത് കേരളത്തിൻ്റെ അവകാശമെന്നും എളമരം കരീം എം പി പറഞ്ഞു.

Also Read: “കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജയം സ്വന്തമാക്കുകയാണെങ്കിൽ മലബാറിൻ്റെ വികസന സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് എളമരം കരീം പറഞ്ഞു. ഇന്ത്യയിലെ മെട്രോ നഗരങ്ങളുടേതിന് സമാനമായി കോഴിക്കോടിനെ മാറ്റിയെടുക്കണമെന്നും എളമരം കരീം കൂട്ടി ചേർത്തു.കരിപ്പൂർ വിമാനതാവളത്തിൻ്റെ സാധ്യതകളെ കുറിച്ച് മലബാർ ഡെവലപ്പമെൻ്റ് ഫോറം തയ്യാറാക്കിയ ബ്രോഷർ എളമരം കരീം പ്രകാശനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹ്മ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജയിച്ച് കഴിഞ്ഞാൽ ഡൽഹിയിൽ ചെന്ന് മലബാറിൻ്റെ വികസനപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് എളമരം കരീമിനെ പൊന്നാട അണിയിച്ച് കൊണ്ട് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.എം.ഡി.എഫ്. പ്രസിഡണ്ട് കെ.എം. ബഷീർ അന്ധ്യക്ഷനായ പരിപാടിയിൽ ഡോക്ടർ കുഞ്ഞാലി, ഖൈസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News