ഇലന്തൂർ നരബലി കേസ്: പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

ELANTHOOR CASE

ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ ഹർജിയിലാണ് എറണാകുളം അഡീ. സെഷൻസ് കോടതി വിധി പറയുക.

കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമെന്നാണ് വിടുതൽ ഹർജിയിൽ പ്രതികളുടെ വാദം. ഇതല്ലാതെ കേസിൽ തങ്ങൾക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികൾ വാദിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ; എമ്പുരാൻ പാർലമെൻ്റിലേക്ക്: രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി എ എ റഹീം എംപി

ഹർജികൾ തള്ളിയാൽ പ്രതികൾക്കെതിരെ ഇന്ന് തന്നെ കുറ്റം ചുമത്തും. വിടുതൽ ഹർജി തള്ളുകയാണെങ്കിൽ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം കോടതി അംഗീകരിച്ചിരുന്നില്ല.

ENGLISH NEWS SUMMARY: The court will pronounce its verdict today on the release petition of the accused in the Ilanthur human sacrifice case. The Ernakulam Additional Sessions Court will pronounce its verdict on the petition filed by Muhammad Shafi, Bhagwal Singh and Laila.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News