
പാലക്കാട് എലപ്പുള്ളിയിലെ സ്പിരിറ്റ് നിര്‍മാണശാലയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മന്ത്രി എം ബി രാജേഷ്. ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞപ്പോള്‍ വെള്ളത്തിന്റെ പ്രശ്‌നമുയര്‍ത്തുകയായിരുന്നു പ്രതിപക്ഷം. മഴവെള്ള സംഭരണികള്‍ പ്രദേശത്ത് അപ്രായോഗികം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഹല്യയിലെ മഴവെള്ള സംഭരണികള്‍ സന്ദര്‍ശിച്ചാണ് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.
ഒന്നരക്കോടി ലിറ്റര്‍ മുതല്‍ ഏഴരക്കോടി ലിറ്റര്‍ ജലം വരെ സംഭരിക്കാന്‍ ശേഷിയുള്ള 15 ജലസംഭരണികളാണ് പാലക്കാട് അഹല്യ ക്യാമ്പസില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. മഴനിഴല്‍ പ്രദേശമാണെന്നും മഴവെള്ള സംഭരണി പ്രായോഗികമല്ലെന്നും പറയുന്ന പ്രതിപക്ഷ നേതാവും മുന്‍പ്രതിപക്ഷ നേതാവും ഇതൊന്നു കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഏക്കര്‍ കണക്കിന് വരുന്ന നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്കും ക്യാമ്പസ് ജലം കണ്ടെത്തുന്നത് ജലസംഭരണികളിലൂടെയാണ്. നാല് ആശുപത്രികള്‍, 14 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 3,500 വിദ്യാര്‍ഥികള്‍, 2,500 ജീവനക്കാര്‍ എന്നിവരും ജലസംഭരണി പ്രയോജനപ്പെടുത്തുന്നു. അഹല്യയിലെ മഴവെള്ള സംഭരണികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

