എലത്തൂര്‍ തീവെപ്പ് കേസ്, എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം ദേശീയ അന്വേഷണഏജന്‍സി ആരംഭിച്ചുവെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി എഫ്‌ഐആര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.

അതേ സമയം എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഷാരൂഖിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതിയുടെ കസ്റ്റഡികാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം നീട്ടി ചോദിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം തീവെപ്പ് കേസില്‍ യുഎപിഎ ചുമത്തി കേരള പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒന്‍പത് മണിയോടെയാണ് കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിക്കുള്ളില്‍ പ്രതി തീവെവെച്ചത് . ട്രെയിനില്‍ കയറിയ ഷഹീന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി . സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പൊളളലേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News