3 രൂപയിൽ നിന്ന് ഒറ്റയടിക്ക് 2.36 ലക്ഷം രൂപയിലേക്ക്! ഓഹരി വിലയിൽ എംആർഎഫിനെ കടത്തി വെട്ടി എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ്

ELCID INVESTMENTS

കുറച്ചു ദിവസം മുമ്പുവരെ ഓഹരിക്ക് വില വെറും 3.53 രൂപയായിരുന്ന എൽസിഡ് ഇൻവെസ്റ്റ്മെന്റ്സിന്‍റെ ഇന്നത്തെ ഓഹരി വില പരിശോധിച്ചാൽ ആരും ഒന്നു ഞെട്ടും. ഒറ്റ ദിവസം കൊണ്ട് വില കുതിച്ചുകയറിയത് 2.36 ലക്ഷം രൂപയിലേക്കാണ്. ഒറ്റദിവസത്തെ മുന്നേറ്റം ഏതാണ്ട് 67,000 ശതമാനം! മാത്രമോ, തകർത്തത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയുള്ള കമ്പനിയെന്ന എംആർഎഫിന്‍റെ റെക്കോർഡ്. 1.22 ലക്ഷം രൂപ വിലയുള്ള എംആർഎഫിന്റെ പേരിലായിരുന്ന ഇത് വരെയുള്ള റെക്കോർഡ്. എംആർഎഫിന് പുറമേ ഓഹരിക്ക് ഒരുലക്ഷം രൂപയിലധികം വിലയുള്ള ഒരേയൊരു ഇന്ത്യൻ കമ്പനിയെന്ന റെക്കോർഡും ഇനി എൽസിഡിന് സ്വന്തം. മുംബൈ ആസ്ഥാനമായ എൽസിഡ് ഇൻവെസ്റ്റ്മെന്റ്സ് (Elcid Investments) മ്യൂച്വൽഫണ്ടുകൾ, ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്ന കമ്പനിയാണ്.

ALSO READ; വില്ല വാങ്ങിയാൽ ലംബോര്‍ഗിനി ഫ്രീ! വൈറലായി ജെയ്പി ഗ്രീൻസിന്‍റെ പരസ്യം

നിക്ഷേപകർ വാങ്ങാൻ താത്പര്യം കാണിക്കുന്നത് കൊണ്ട് ഓഹരിവില മുന്നേറുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, എൽസിഡ് ഓഹരിയുടെ കുതിപ്പിന്റെ കഥ ഇതല്ല. ഇന്ന് ബിഎസ്ഇയിൽ നടന്ന സ്പെഷ്യൽ കോൾ ഓക്‍ഷൻ ആണ് വിലയിലെ വിസ്മയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.  2011 മുതൽ 3 രൂപയായിരുന്നു എൽസിഡ് ഓഹരിക്ക് വില. 5.85 ലക്ഷം രൂപയായിരുന്നു ബുക്ക് വാല്യു. ബുക്ക് വാല്യൂ എന്നാൽ ബാധ്യതകൾ കിഴിച്ചുള്ള കമ്പനിയുടെ ആസ്തിമൂല്യമാണ്. മികച്ച ബുക്ക് വാല്യു ഉള്ളതിനാലും ഓഹരിക്ക് വില തീരെ കുറവായിരുന്നതിനാലും ഫലത്തിൽ എൽസിഡിന്റെ ഓഹരി വിൽക്കാൻ കൈവശമുള്ളവരാരും തയാറായിരുന്നില്ല.

ALSO READ; ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

2011 മുതൽ അതുകൊണ്ട് തന്നെ ഓഹരിയിൽ കാര്യമായ വ്യാപാരവും നടന്നിരുന്നില്ല. കമ്പനികളുടെ ബുക്ക് വാല്യുവും നിലവിലെ വിപണി മൂല്യവും തമ്മിലെ അന്തരം കുറയ്ക്കാൻ പ്രത്യേക ഓഹരി വിലനിർണയ നടപടി വേണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് സെബി നിർദേശിച്ചിരുന്നു. ഇതുപ്രകാരം നടന്ന ഓക്ഷനിലാണ് എൽസിഡിന്റെ ഓഹരിവില 67,000 ശതമാനം കുതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News