വൈക്കത്ത് വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.

Also Read: പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസം; ചാണ്ടി ഉമ്മൻ

വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ശനിയാഴ്ച വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്.

Also Read: സിനിമയെ വെല്ലുന്ന തരത്തിൽ മോഷണം; ധീരമായി നേരിട്ട് കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News