അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

Kaali

പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ധയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളിയാണ് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ഇരിക്കുകയായിരുന്നു മരണം.

വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ നെഞ്ചിനും കാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി കാളിയെ അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് വിറക് ശേഖരിക്കാൻ പോയ കാളിയെ കാട്ടാന ആക്രമിച്ചത്.

Also Read: ഇടുക്കിയിൽ അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് രക്ഷപ്പെട്ടു

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (65) കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് അറുമുഖന്‍. മേപ്പാടി പൂളക്കുന്ന് ഉന്നതിയ്ക്ക് സമീപം താമസിക്കുന്ന അറുമുഖനെ രാത്രി മേപ്പാടിയില്‍ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴിയാണ് കാട്ടാന്‍ ആക്രമിച്ചത്.

Also Read: മൂവാറ്റുപുഴയിൽ പുഴയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News