വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ മേടപറമ്പില്‍ ബീരാന്‍ (72) നാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെത്തിയതായിരുന്നു ബീരാന്‍. മരങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെ ഓടിവന്ന കാട്ടുപോത്ത് ഇദ്ദേഹത്തെ തട്ടിയതായാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.

ALSO READ:വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കാട്ടിക്കുളം കളിക്കൊല്ലി ചെളിക്കണ്ടത്തില്‍ ജനാര്‍ദ്ധനന്‍ എന്നയാള്‍ക്കും ഓടി മാറുന്നതിനിടെ നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്.

ALSO READ:നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News