ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാ​ഗ്യം

attack

പൂ‍ർവ്വവൈരാ​ഗ്യത്തിന്റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാം​ഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത്‌ അഞ്ചാംവാർഡ്‌ തൃച്ചാറ്റുകുളം കുഴിപ്പറന്പ്‌ നികർത്തിൽ വിജയനെയാണ് (64) കെട്ടിയിട്ട് മർദ്ദിച്ചത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റു.​ അയൽവാസിയായ സത്താറും കുടുംബാം​ഗങ്ങളുമാണ് മർദ്ദിച്ചത്. ഇവർക്കെതിരെ പൂച്ചാക്കൽ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. സത്താറും കുടുംബവും വിജയനെ നേരത്തെ ആക്രമിച്ച കേസ്‌ കോടതിയിലാണ്‌. ഇതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. നിലവിൽ പ്രതികൾ ഒളിവിലാണ്.

also read: വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വിജയനെ വലിച്ചിഴച്ച്‌ പ്രതികളുടെ വീട്ടുമുറ്റത്ത്‌ എത്തിച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.​ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടാണ്‌ ആക്രമിച്ചത്‌. വിജയന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയത്‌ ഉൾപ്പെടെ മാരക പരിക്കേറ്റിട്ടുണ്ട്. ക്രൂരമർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News