
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കുവെച്ചു.
വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. പ്രമോദ് നാരായണന്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.
‘ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം എന്ന നിലപാട് തന്നെയാണ് സർക്കാരിന്’: മന്ത്രി വീണാ ജോർജ്
ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം എന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെന്ന് മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത്. പ്രമേയ അവതാരകൻ എസ് യു സി ഐ യുടെ നാവായി മാറിയത് കേരളത്തിന് അപമാനമെന്നും മന്ത്രി വിമർശിച്ചു. എസ് യു സി ഐയെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
എസ് യു സി ഐ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ചെറിയ ഒരു വിഭാഗം ആശ മാരുടെ അതേ വാദം ഉയർത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എസ് യു സി ഐ യുടെ നാവായി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പ്രമേയ അവതാരകൻ മാറിയെന്ന് മന്ത്രി വീണ ജോർജ് വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

