മോഹഭം​ഗ മനസ്സിലേ…! സീറ്റ് കിട്ടാത്തതിൽ നിരാശ പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി

Eldhose Kunnappilly

ള്ളിൽ സങ്കടം ഉണ്ട് ട്ടോ…! നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ വലിയ നിരാശ പരസ്യമാക്കി എൽദോസ് കുന്നപ്പിള്ളി. പാർട്ടിയാണ് വലുതെന്നും തീരുമാനത്തെ ധിക്കരിക്കില്ലെന്നുമാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്.

Also read: ‘യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇ‍ൗ പെരുന്നാളിൽ പുതുക്കാം’; ആശംസകള്‍ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഒപ്പം, നേതൃത്വം താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്നും എൽദോസ് കുറ്റപ്പെടുത്തി. സീറ്റ് നൽകുന്നില്ലെങ്കിൽ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും, തനിക്കെതിരായ കേസുകൾ കുറച്ചുപേർ പെരുപ്പിച്ചു കാട്ടിയതാണ് എ.ഐ.സി.സിയെ ആശങ്കയിലാക്കിയതെന്നും എൽദോസ് പറഞ്ഞു. ‌

Also read: ‘ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാം’; പെരുന്നാള്‍ ആശംസകള്‍ നേർന്ന് കാന്തപുരം

എ.കെ ആന്റണിയുടെ റിപ്പോർട്ട് പോലും പരിഗണിക്കപ്പെട്ടില്ലും, ഒരേ പന്തിയിൽ രണ്ട് വിളമ്പ് എന്ന രീതിയിലാണ് നേതൃത്വം പെരുമാറുന്നതെന്നും സീറ്റ് ലഭിക്കാത്ത വിഷമത്തിനൊപ്പം എൽദോസ് വ്യക്തമാക്കി. തനിക്ക് സീറ്റ് കിട്ടിയില്ലെഹ്കിലും പെരുമ്പാവൂരിലെ സ്ഥാനാർഥിക്ക് വിജയാശംസകൾ നേരാൻ എൽദോസ് മറന്നില്ല. തുടർ തീരുമാനങ്ങൾ പ്രവർത്തകരുമായി ചർച്ച ചെയ്ത ശേഷം എടുക്കുമെന്നും എൽദോസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News