താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങണം; കെപിസിസിക്ക് നിര്‍ദേശം നല്‍കി സുനില്‍ കനുഗോലു

കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനുഗോലു. താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങണമെന്ന് സുനില്‍ കനുഗോലു കെപിസിസിക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ് കമ്മിറ്റിക്ക് പിന്നാലെയാണ് കനുഗോലു എത്തിയത്. കെ സുധാകരന്‍, വി ഡി സതീശന്‍, എം എം ഹസ്സന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രതികൂലമായ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും നിര്‍ദേശം നല്‍കി.

ALSO READ:ആം ആദ്മി നേതാവ് ഗുർപ്രീത് ചോളയെ വെടിവെച്ച് കൊന്നു

അതേസമയം കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രതകുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂര്‍ പ്രതികരിച്ചു. സമരാഗ്നി വേദിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ALSO READ:ജെഎൻയുവിൽ സംഘർഷം; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ച് വിട്ട് എബി വി പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News