കർണാടകയിൽ മത്സര പ്രചാരണം അവസാന ലാപ്പിലേക്ക്

കര്‍ണാടകയില്‍ അവസാന ലാപ്പില്‍ പോര് മുറുകുന്നു. അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കാര്‍ഷികവിരുദ്ധ നയങ്ങളുമെല്ലാമായി ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാണ്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി ബി ജെ പി പ്രചാരണം സജീവമാക്കുമ്പോള്‍ അവസാന വട്ട തന്ത്രങ്ങളൊരുക്കുകയാണ് കോണ്‍ഗ്രസ്.

കര്‍ണാടകയിലെ ബജ്റംഗ്ദള്‍ വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. കര്‍ണാടകയില്‍ നിലവിലുള്ള ഹനുമാര്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കും. ഹനുമാന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡി. കെ ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തുടനീളമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ പണിയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസിന് 140 മുതല്‍ 150 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ഡി. കെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടപത്രികയിലെ വാദ്ഗാനം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. കര്‍ണാടക, ഡല്‍ഹി, മംഗളൂരു എന്നിവിടങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News