തെരഞ്ഞെടുപ്പിനിടെ സംഘർഷം; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ്

മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. സംഘർഷമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റിപോളിങ്. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളാണെല്ലാം.

ALSO READ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുത: മുഖ്യമന്ത്രി

സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പുരിലുണ്ടായിരുന്നു. ഇന്നര്‍ മണിപ്പുരില്‍ പൂര്‍ണമായും ഔട്ടര്‍ മണിപ്പുരില്‍ ഏതാനും മേഖലകളിലുമാണ് കഴിഞ്ഞ ദിവസം പോളിങ് നടന്നത്. ഔട്ടര്‍ മണിപ്പുർ ലോക്സഭ മണ്ഡലത്തിലെ ബാക്കിയുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ: പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല, മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്: നടൻ രാജ്‌കുമാർ റാവു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News