കോൺ​ഗ്രസിന്റെ അടുത്ത അടവും പൊളിഞ്ഞു; വാഹന പരിശോധന ഇലക്ഷൻ കാലത്തെ പതിവ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഊതി പെരുപ്പിച്ചുകൊണ്ടുവന്ന കോൺ​ഗ്രസിന്റെ അടുത്ത അടവും അടപടലം പൊളിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയിൽ നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചത് ഇലക്ഷൻ കാലത്തേ പതിവ് നടപടിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ. നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്. എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും ശ്രമിച്ചത്.

തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺ​ഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോ​ഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്.

രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പൊലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറയുന്നത് വിഡിയോയിൽ കാണാം. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. എന്നാൽ നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News