2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

election

2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തിന്റെ മുന്നൊരുക്കങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം വിലയിരുത്തി. ഇന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിലുടനീളം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ സമഗ്രമായ അവലോകനം നടന്നു.

​സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ. പവൻ കുമാർ ശർമ, ശ്രീ മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ, മീഡിയ ഡയറക്ടർ ജനറൽ ആശിഷ് ഗോയൽ എന്നിവരടങ്ങുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Also read: വൻ ലഹരിവേട്ട: 11 കോടിയുടെ കഞ്ചാവും കറുപ്പും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സംവിധാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
​ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും നടപ്പിലാക്കുന്ന, എസ്.ഐ.ആർ (SIR) ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കമ്മീഷൻ അവലോകനം ചെയ്തു. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കമ്മീഷൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.

​സമാധാനപരവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേരളത്തിനുള്ള പാരമ്പര്യം ചൂണ്ടിക്കാട്ടിയ കമ്മീഷൻ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഈ നിലവാരം കർശനമായി പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സംസ്ഥാനം സ്വീകരിച്ചിട്ടുള്ള സജ്ജീകരണങ്ങളെക്കുറിച്ച് കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വിശദീകരിച്ചു.

Also read: സോഷ്യൽ മീഡിയയിലെ ‘പ്രണയക്കെണി’; വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: യുവാക്കൾക്കായി തിരച്ചിൽ

ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തുടനീളം വിന്യസിക്കുന്ന പ്രധാന സുരക്ഷാ നടപടികളെക്കുറിച്ച് സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ എച്ച്. വെങ്കിടേഷ് വിശദീകരിച്ചു. ​ഉച്ചകഴിഞ്ഞ് വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി നടത്തിയ പ്രത്യേക യോഗത്തിൽ, വ്യാജമദ്യം, കണക്കിൽപ്പെടാത്ത പണം, മയക്കുമരുന്ന് എന്നിവയുടെ ഒഴുക്ക് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ നിർദ്ദേശിച്ചു.

പിടിച്ചെടുക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ സുതാര്യത ഉറപ്പാക്കുന്നതിനായി ഇ.എസ്.എം.എസ് (ESMS) പോർട്ടലിൽ തത്സമയം രേഖപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ​ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവരുമായുള്ള കൂടിക്കാഴ്ചയോടെയാണ് കമ്മീഷന്റെ സന്ദർശനം സമാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News