‘തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണം’; എം എ ബേബി

ma baby

തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് നേരത്തെ ഉന്നയിച്ചതാണ്. നേരത്തെ ഉണ്ടായിരുന്ന വിമർശനങ്ങളെ സാധൂകരിക്കുന്നതാണ് ഔപചാരിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഷ്പക്ഷതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അടിസ്ഥാന രഹിതമായ വിശദീകരണങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. ഗ്യാനേഷ് കുമാറിനും സഹപ്രവർത്തകർക്കും സ്വാഭിമാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവയ്ക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read: ‘പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാവണം’; സി പി ഐ എം

തെരഞ്ഞെടുപ്പ് കമ്മീഷൻ നിക്ഷ്പക്ഷത ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വഴിവിട്ട ഒത്താശകൾ ചെയ്തുകൊടുക്കുന്ന സമിതിയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News