ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണം; ഡി രാജ

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തണം.അംബേദ്കര്‍ ആശയങ്ങളെ ആര്‍എസ്എസ് എതിര്‍ക്കുന്നു.  ഭരണഘടനയെ തകർക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.

Also read- നഷ്ടപരിഹാര തുകയുടെ അപേക്ഷാഫോറത്തില്‍ സ്വത്ത് വിവരങ്ങള്‍ ആവശ്യപെട്ടു; എയര്‍ ഇന്ത്യക്കെതിരെ വിമാന ദുരന്ത ഇരകളുടെ കുടുംബങ്ങള്‍

അതേസമയം ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതായും ഡി രാജ പറഞ്ഞു . ലേബർ കോഡ് പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

പ്രതിപക്ഷ പ്രതിഷേധം മറികടന്നും ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
വോട്ടര്‍പട്ടിക പരിഷ്‌കരണം സുതാര്യമാണെന്നും അര്‍ഹരായ ഒരാളെയും ഒഴിവാക്കില്ലെന്നുമുള്ള ന്യായീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News