
എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകുമെന്നും പേരാമ്പ്രയിൽ മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റേത് അവകാശ വാദം മാത്രമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ജനവിധിയറിയാൻ കാത്തിരിക്കുകയാണ് കേരളം. 14 ജില്ലകളായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ഹാട്രിക് വിജയ പ്രതീക്ഷയിലാണ് കേരളം. എട്ടു മണിയ്ക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക.
ALSO READ; തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ ഇന്ന്
എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

