തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എതിര്‍പ്പോടെ ബില്‍ രാജ്യസഭ പാസാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും തെരഞ്ഞെടുപ്പ് സംബന്ധിക്കുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പോടെ രാജ്യസഭ പാസാക്കി. ജമ്മു കശ്മീര്‍ പുനഃസംഘടനാ രണ്ടാം ഭേദഗതി ബില്‍ ലോക്‌സഭയും ഇന്ന് പാസാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പടെയുള്ള മൂന്ന് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.

ജനാധിപത്യ വിരുദ്ധമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും തെരഞ്ഞെടുപ്പ് സംബന്ധിക്കുന്ന ബില്ലിനെ പ്രതിപക്ഷം വിമര്‍ശിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാന മന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗത്തെ ഉള്‍പ്പെടുത്താന്‍ ബില്ലില്‍ വ്യവസ്ഥ ഉണ്ട്. കോടതി വിധിയെ പോലും മറികടക്കാനാണ് ബില്‍ കൊണ്ടുവന്നതെന്നു ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു.

Also Read:  രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം

ശബ്ദവോട്ടോടെ ബില്‍ രാജ്യസഭാ പാസാക്കി. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവക്ക് പകരം പുതിയ നിയമങ്ങള്‍ കൊണ്ട് വരാന്‍ ഉള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു… സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പഴയ ബില്ലുകള്‍ ശബ്ദവോട്ടോടെ സഭയില്‍ നിന്ന് പിന്‍വലിച്ചത്. ജമ്മു കശ്മീര്‍ പുനസംഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതിന് പിന്നാലെ ആണ് രണ്ടാം ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here