ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗോപാലകൃഷ്ണൻ

election-officer-seeks-report-on-b-gopalakrishnan-controversial-statement

എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങളുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി രത്തൻ ഖേൽക്കർ പറഞ്ഞു.

ALSO READ : സിപിഐഎം-ബിജെപി ഡീൽ ആരോപണം അസംബന്ധം; വർഗീയതയുമായി ഏറ്റുമുട്ടുന്നത് ഇടതുപക്ഷം മാത്രം : ഇ പി ജയരാജൻ

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും, ഇടത്-വലത് മുന്നണികൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞത്.

അതേസമയം, വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ബി. ഗോപാലകൃഷ്ണൻ ക്ഷോഭിച്ചു. തന്റെ നിലപാടിൽ മാറ്റമില്ലെന്നും തന്നെ വർഗീയവാദി എന്ന് വിളിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News