ബി ജെ പി യുടെ ധാര്‍ഷ്ട്യത്തിന് കര്‍ണ്ണാടക നല്‍കിയ ചുട്ടമറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള ജനതക്ക് നിരാശ മാറി പ്രത്യാശ ഉടലെടുത്ത കാലമാണ് ഇടതുഭരണ കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ചിലര്‍ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നു. കേരളത്തോടുള്ളകേന്ദ്ര സര്‍ക്കാരിന്റെ അവഗണന അതി ഭയങ്കരമാണ്. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗവേഷണം നടത്തുന്നുവെന്നും യുഡിഎഫ് അതിനൊപ്പം നില്‍ക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം തടയാനാണ് യു ഡി എഫും ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.Also Read: ‘2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകും’: മുഖ്യമന്ത്രി

https://www.kairalinewsonline.com/kerala-will-become-a-state-without-extreme-poverty-by-november-1-2025-chief-minister

മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ എന്തും ചെയ്യാന്‍ മടിയില്ലെന്ന് സംഘപരിവാര്‍ തെളിയിക്കുകയാണ്. അതിതിനായി ഭരണഘടനയെ പോലും അവര്‍ അട്ടിമറിക്കുന്നു. സംഘപരിവാറിന്റെ ധാര്‍ഷ്ട്യത്തിന് കര്‍ണ്ണാടക തെരഞ്ഞെടുപ്പിലൂടെ ചുട്ട മറുപടി നല്‍കി.ജനങ്ങള്‍ സംഘപരിവാറിന് നല്‍കിയ മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാഹചര്യം മനസ്സിലാക്കി ഉള്‍ക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News