ഇലക്ടറല്‍ ബോണ്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്. രാജ്യം അഴിമതിയുടെ അങ്ങയെ തലയ്ക്കലെത്തിയെന്നും എം വി ഗോവിന്ദന്‍ മാസറ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ പണം ഇലക്ടറല്‍ ബോര്‍ഡിന്റെ ഭാഗമായി വാങ്ങില്ല എന്ന് രജിസ്റ്റര്‍ ചെയ്തവരാണ് സിപിഐയും സിപിഐഎമ്മും എന്നും അദ്ദേഹം പറഞ്ഞു.

Also Read: മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

സിഎഎയുടെ കാര്യത്തില്‍ കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത് ഒരേ സമീപനമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്ത് മതരാഷ്ട്രം. നടപ്പിലാക്കാന്‍ പോകുന്നതിന്റെ ഭാഗമാണിതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടിയിരുന്നു. പൗരത്വ നിയമം നടപ്പലാക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം സിപിഐഎം സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കം പ്രക്ഷോഭത്തില്‍ പങ്കെടുക്കും. യോജിക്കാന്‍ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടാവും ബഹുജന റാലിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News