ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇപ്പോൾ ഇലക്ടറൽബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി. ഇതിൽ കോൺഗ്രസും ബി.ജെ.പിയും ഒരേപോലെ പ്രതിസ്ഥാനത്താണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. 1990-കളിൽ ആരംഭിച്ച ആഗോളവൽക്കരണനയങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടതും നിയമവൽക്കരിക്കപ്പെട്ടതും. കോർപ്പറേറ്റുകൾക്കും വൻകിട റിയൽഎസ്റ്റേറ്റ് കുത്തകകൾക്കും ആവശ്യമായ നയരൂപീകരണവും പരിഷ്‌കരണങ്ങളും ചെയ്തുകൊടുക്കുന്നതിന് പ്രതിഫലമായി കേന്ദ്രം ഭരിക്കുന്ന കക്ഷികളും പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരും വൻതോതിൽ കോഴ കൈപ്പറ്റിയ എത്രയോ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read: 53 ശതമാനം കോഴ പണം വാങ്ങിയത് ബിജെപി; ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കെ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍

ഇപ്പോൾ ഇലക്ടറൽബോണ്ട് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ അഴിമതി മാത്രമല്ല കേന്ദ്രഏജൻസികളെ ഉപയോഗിച്ചുകൊണ്ടുള്ള ബി.ജെ.പി സർക്കാരിന്റെ ഭീകരമായ ഗുണ്ടാപിരിവിനെക്കൂടിയാണ് തുറന്നുകാണിച്ചിരിക്കുന്നതെന്ന് എളമരംകരീം പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനായി ഇ.ഡിയെ ഉപയോഗിച്ച് കേസുകൾ കെട്ടിച്ചമക്കുകയും ക്രിമിനൽ മൂലധനശക്തികളിൽനിന്ന് പണം പിരിക്കാനായി ഇ.ഡിയെ ഉപയോഗിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് കെജ്‌രിവാൾ കേസിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഡൽഹി മദ്യനയകേസിൽ പ്രതിയാക്കപ്പെട്ട അരവിന്ദഫാർമ ഡയറക്ടർ ശരത്ചന്ദ്രറെഡ്ഡിയെ മാപ്പുസാക്ഷിയാക്കി മൊഴിവാങ്ങിച്ചുകൊണ്ടാണ് കെജ്‌രിവാളിനെയും സിസോദിയയെയുമൊക്കെ കേസിൽ കുടുക്കിയിരിക്കുന്നത്. മാപ്പുസാക്ഷിയായ ശരത്ചന്ദ്രറെഡ്ഡിയിൽ നിന്ന് ബി.ജെ.പിക്ക് ആറുതവണകളിലായി 34 കോടിയുടെ ഇലക്ടറൽബോണ്ട് കിട്ടിയെന്നാണ് എസ്.ബി.ഐ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച വിവരറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: ‘ഇതെന്താ ഓലപ്പീപ്പി ഉണ്ടാക്കുകയാണോ ?’; ഓശാന ഞായറില്‍ കുരുത്തോല വികൃതമാക്കി സുരേഷ് ഗോപി, എന്തെല്ലാം പൊറാട്ടുനാടകങ്ങൾ കാണണമെന്ന് സോഷ്യല്‍ മീഡിയ

2018-ൽ റോബർട്ട്‌വധേരക്ക് ബന്ധമുള്ള ഡി.എൽ.എഫ് റിയൽഎസ്റ്റേറ്റ് കമ്പനിക്കെതിരായി എടുത്ത കേസ് ഇപ്പോൾ ഹരിയാന സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. അതിന്റെ അണിയറകഥകൾ കൂടി ഇലക്ടറൽബോണ്ട് കേസ് ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഈ കേസിൽ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പിക്ക് റോബർട്ട്‌വധേരയ്ക്ക് ബന്ധമുള്ള ഡി.എൽ.എഫ് ഇലക്ടറൽ ബോണ്ടായി നൽകിയത് 170 കോടിയാണെന്ന വിവരവും പുറത്തുവന്നിരിക്കുന്നു.

ഇതെല്ലാം കാണിക്കുന്നത് ബി.ജെ.പിയും കോൺഗ്രസും കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും അഴിമതിയിലും ഒരുപോലെ പങ്കാളികളാണെന്നാണ്. പാർലമെന്ററി ജനാധിപത്യത്തെ സുതാര്യമാക്കാനും നിലനിർത്താനും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമെ കഴിയുവെന്ന കാര്യമാണ് ഈ സംഭവങ്ങളെല്ലാം ആവർത്തിച്ച് വ്യക്തമാക്കുന്നതെന്ന് എളമരംകരീം പ്രസ്താവനയിൽ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News