ഇലക്ടറല്‍ ബോണ്ട് ; സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു ഫ്‌ളോ ചാര്‍ട്ട്, തന്ത്രങ്ങള്‍ പാളി ബിജെപി

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ വലിയ തിരിച്ചടി നേടിയ ബിജെപിക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രതിഷേധം ശക്തമാകുന്നത്.

ALSO READ:  സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാരിക്കൂട്ടിയതില്‍ അഴിമതി: തോമസ് ഐസക്

മോദിയുടെ ഗ്യാരന്റി എന്ന് ഓടിനടന്ന് ആവര്‍ത്തിക്കുമ്പോഴും പരാജയഭീതിയുടെ നെഞ്ചിടിപ്പ് ബി ജെ പിയെ അലട്ടുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ ലഭിച്ചിട്ടും 37 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് 2019 ല്‍ ലഭിച്ചത്. ഇത്തവണ ഉത്തരേന്ത്യയില്‍ സീറ്റ് കുറയുമെന്ന ഭയമുണ്ട് ബിജെപിക്ക്. പതിവ് പോലെ ദക്ഷിണേന്ത്യയില്‍ നിന്ന് കാര്യമായി ഒന്നും കിട്ടാനുമില്ല. ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ കള്ളത്തരങ്ങള്‍ വെളിവാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രഹസനങ്ങളുമായി വോട്ടുറപ്പിക്കാനിറങ്ങിയിരിക്കുകയാണ് മോദി.

ALSO READ: ധനുഷും ഐശ്വര്യയും ഒന്നിച്ചു കാണാൻ മക്കൾ ആഗ്രഹിക്കുന്നു? യാത്രയും ലിംഗയും അങ്ങനെ പെരുമാറിയത്തിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ

അതിനിടയിലാണ് ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ നടന്ന അഴിമതിയെ കുറിച്ചുള്ള ഒരു ഫ്‌ളോ ചാര്‍ട്ട് തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്പനികളില്‍ ഇഡി റെയ്ഡുകള്‍ നടക്കുന്നു. ഇതിന് പിന്നാലെ ഇത്തരം കമ്പനികള്‍ ഇലക്ട്രറല്‍ ബോണ്ടുകള്‍ വാങ്ങുന്നു. ഇതോടെ ബിജെപിക്ക് വലിയതോതില്‍ പണം ലഭിച്ചു. അവസാനം ഈ കമ്പനികള്‍ ഇഡിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നു. ഈ ഫ്‌ളോചാര്‍ട്ടാണ് വൈറലാവുന്നത്.

ALSO READ: പേടിച്ചു വിറച്ചിട്ടാണ് ‘ഊ ആണ്ടാവാ മാവാ’ ആദ്യ ഷോട്ടില്‍ നിന്നത്: കാരണം വ്യക്തമാക്കി സമന്ത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പറന്നിറങ്ങി ഉദ്ഘാടന മഹാമഹങ്ങളും കള്ളപ്രസ്താവനകളും നടത്തുകയാണ് മോദി. പത്ത് വര്‍ഷമായി തിരിഞ്ഞുനോക്കാതിരിക്കുകയും ക്രൂരമായി അവഗണിക്കുകയും ചെയ്ത തെക്കേ ഇന്ത്യയില്‍ മോദി നടത്തുന്ന പരിഹാസ്യ നാടകങ്ങള്‍ ജനം കാണുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ നേതാക്കളെ ചാക്കിട്ട് പിടിച്ച് പാര്‍ട്ടിയിലേക്കെത്തിക്കുകയാണ് അധികാരമുറപ്പിക്കാനുള്ള മറ്റൊരു പോംവഴിയായി ബി ജെ പി കാണുന്നത്. എന്തായാലും തന്ത്രങ്ങള്‍ ഓരോന്നായി പാളി പോകുന്ന ബിജെപി അടുത്ത എന്ത് പദ്ധതിയാണ് ആവിഷ്‌കരിക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News