ഇലക്ടറല്‍ ബോണ്ട് : ബിജെപിയുടെ മുന്‍നിര ദാതാക്കളില്‍ പ്രധാനി മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്

ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയ മുന്‍ നിര ദാതാക്കളില്‍ പ്രധാനിയാണ് മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്. ഹിമാലയത്തിനടുത്തുള്ള സോജിലാ ടണല്‍ മുതല്‍ കേരളത്തില്‍ ദേശീയ പാത വികസപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പങ്കുവഹിക്കുന്ന എഞ്ചിനീയറിംഗ് കമ്പനിയാണ് മേഘ. ബോണ്ട് വാങ്ങിയതിന് ലഭിച്ച പ്രത്യുപകാരമാണ് കരാറുകള്‍ എന്നാണ് പ്രതിപക്ഷാരോപണം.

ALSO READ:  ഇലക്ടറല്‍ ബോണ്ട് ; സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു ഫ്‌ളോ ചാര്‍ട്ട്, തന്ത്രങ്ങള്‍ പാളി ബിജെപി

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് 2019 ഏപ്രില്‍ 12 മുതല്‍ 2023 ഒക്ടോബര്‍ 12 വരെ 980 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടാണ് വാങ്ങിയത്. ഇലക്ട്രല്‍ ബോണ്ട് നല്‍കി ദിവസങ്ങള്‍ക്ക് ഇപ്പുറം സുപ്രധാന കമ്പനികളുടെ ടെണ്ടറും സ്വന്തമാക്കിയിട്ടുണ്ട്. സോജില ടണല്‍ അടക്കമുള്ള പ്രധാനപ്പെട്ട നിരവധി കരാറുകള്‍ സ്വന്തമാക്കിയ കമ്പനിയാണ് മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 2020 ഓഗസ്റ്റില്‍ 4,500 കോടി രൂപയുടെ സോജില ടണല്‍ നിര്‍മാണ കരാര്‍ ലഭിച്ചതിന് പിന്നാലെ 2020 ഒക്ടോബറില്‍ 20 കോടിയുടെ ഇലക്ടറല്‍ ബോണ്ട് കമ്പനി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ജമ്മു-കാശ്മീരില്‍ റോഡ് ടണ്‍ നിര്‍മാണത്തിനുള്ള കരാറും റീട്ടെയില്‍ സിഎന്‍ജി, പൈപ്പ്ഡ് പാചക വാതക വിതരണത്തിനുമുള്ള കരാറുകളും നേടി.

ALSO READ:  സഹോദരന്റെ ഓർമ്മകളിൽ; വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് നടി സുജിത

തെലങ്കാന സര്‍ക്കാരിന്റെ കാലേശ്വരം അണക്കെട്ട് പദ്ധതിയിലും ഈ കമ്പനി ഉള്‍പ്പെട്ടിട്ടുണ്ട്. പോളവരം അണക്കെട്ട് നിര്‍മിച്ചതും ഈ കമ്പനിയാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ബി.ജെ.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പിന്നാലെ ഏറ്റവും ഉയര്‍ന്ന സംഭാവന നേടിയ പാര്‍ട്ടി ബിആര്‍എസ് ആണ്. മുംബൈയില്‍ താനെ-ബോരിവാലി ഇരട്ട തുരങ്ക പദ്ധതി നിര്‍മിക്കാന്‍ മെയ് മാസത്തില്‍ മൊത്തം 14,400 കോടി രൂപയുടെ ടെണ്ടറും, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ജൂണില്‍ കമ്പനിയുടെ ഭാഗമായ ഐകോമിന് ലഭിച്ച 500 കോടി രൂപയുടെ ഓര്‍ഡറും കമ്പനിക്ക് ലഭിച്ചിരുന്നു. ഗ്രൂപ്പിന്റെ വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡും ഇലക്ടറല്‍ ബോണ്ടുകളായി 220 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. 2019 ഒക്ടോബറില്‍ മേഘ എന്‍ജീനിയറിംഗ് ലിമിറ്റഡിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിിരുന്നു. പ്രത്യുപകാരം പ്രതീക്ഷിച്ചാകാം കമ്പനികള്‍ പാര്‍ട്ടികള്‍ക്കു വന്‍തോതില്‍ പണം നല്‍കുന്നതെന്ന സുപ്രീംകോടതി വിധിന്യായത്തിലെ കണ്ടെത്തലിനെ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News