ഓടിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ രണ്ടായി ഒടിഞ്ഞു, യാത്രികന്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്: വീഡിയോ

പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം വളരെ വേഗത്തിലാണുണ്ടായത്. യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ‍ക‍ഴിയും എന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത കമ്പനികള്‍ ഇല്ക്ട്രിക് വാഹന മേഖലയില്‍ എത്തുന്നുണ്ട്. കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇവ വാങ്ങാന്‍ ആളുകളുമുണ്ട്. അത്തരത്തില്‍ ഒരു വാഹനത്തില്‍ സഞ്ചരിച്ചയാള്‍ തലനാരി‍ഴയ്ക്കാണ് ജീവന്‍ തിരിച്ചുപിടിച്ചത്.

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രണ്ടായി ഒടിയുകയായിരുന്നു. തെലങ്കാനയിലെ മംഗേറിയയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

ALSO READ: എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ ആഗസ്റ്റ് 23 ന് പുറത്തിറക്കും: മന്ത്രി വി ശിവൻകുട്ടി

തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. യുവാവ്​ ബ്രേക്ക്​ പിടിച്ചതോടെ ബൈക്കിന്‍റെ മുന്‍ഭാഗം ഒടിയുകയായിരുന്നു. ഇതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു.

ALSO READ: ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണം: എം എ ബേബി

ഹെല്‍മെറ്റ് ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ഗുഡ്സ് വാഹനത്തിന്‍റെ സമീപത്തേക്ക് വീണു. ഡ്രൈവര്‍ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമര്‍ത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മിച്ചതാണെന്ന കാര്യം വ്യക്തമല്ല.

https://youtu.be/YxAkDzPWkns

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here