കേന്ദത്തിൻ്റെ ഇരുട്ടടി; ഇലക്ട്രിക് വാഹനങ്ങളുടെ വില ഇന്ന് മുതൽ കൂടും

ഇലക്ട്രിക് വാഹന നിർമ്മാക്കളായ ഒല ഇലക്ട്രിക് ഇരുചക്രവാഹങ്ങളുടെ വില വർദ്ധി എസ്1, എസ്1 പ്രോ ഇലക്ട്രിക് മോഡലുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ഈ രണ്ട് മോഡലുകളുടെയും വില കുറഞ്ഞത് 15,000 രൂപ വരെയാണ് കൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയിം II സ്‍കീമിന് കീഴിലുള്ള സബ്‌സിഡി നിരക്ക് ഈ മാസം മുതൽ വെറും 15 ശതമാനം മാത്രമാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഉടൻ തന്നെ മറ്റ് ഇവി നിർമ്മാതാക്കളും വില കൂട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് 1 എയര്‍ ഇലക്ട്രിക് സ്കൂട്ടർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. വില 85,000 രൂപ മുതൽ ആരംഭിക്കുന്നു . എസ് 1 എയറിന്റെ മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം ഒരു ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ എക്‌സ് ഷോറൂം വില വരും . ഇലക്ട്രിക് സ്കൂട്ടർ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങും. S1 മോഡലിൽ ഉപയോഗിച്ച അതേ 3 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. എന്നിരുന്നാലും, S1 എയറിന് ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും, S1-നേക്കാൾ 16 കിലോമീറ്റർ കുറവാണ്. S1 മോഡലിനേക്കാൾ 10 കിലോമീറ്റർ കുറവ്, മണിക്കൂറിൽ എസ് 1 എയര്‍ ഇലക്ട്രിക് സ്കൂട്ടർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. വില 85,000 രൂപ മുതൽ ആരംഭിക്കുന്നു .

എസ് 1 എയറിന്റെ മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം ഒരു ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ എക്‌സ് ഷോറൂം വില വരും . ഇലക്ട്രിക് സ്കൂട്ടർ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങും. S1 മോഡലിൽ ഉപയോഗിച്ച അതേ 3 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. എന്നിരുന്നാലും, S1 എയറിന് ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും, S1-നേക്കാൾ 16 കിലോമീറ്റർ കുറവാണ്. S1 മോഡലിനേക്കാൾ 10 കിലോമീറ്റർ കുറവ്, 85 കിലോമീറ്റർ എന്ന ടോപ് സ്പീഡും ഇതിനുണ്ട്. ടോപ് സ്പീഡും ഇതിനുണ്ട്.

ഒല ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.30 ലക്ഷം രൂപയാണ് എന്ന് വ്യക്തമാക്കുന്നു . കഴിഞ്ഞ മാസം വരെ ഇതേ മോഡലിന് 1.15 ലക്ഷം രൂപയായിരുന്നു വില. 3 kWh ബാറ്ററി പായ്ക്ക് എസ് വൺ ഇലക്ട്രിക് സ്കൂട്ടറില്‍ ഒല വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാർജിൽ ഏകദേശം 141 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യാൻ ഈ സ്‍കൂട്ടറിന് കഴിയും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News