
ഒട്ടുമിക്ക ആളുകളും ഇലക്ട്രിക്ക് സ്കൂട്ടറുകൾ തേടി പോകുന്ന കാലമാണ്. ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ മികച്ച ആക്സിലറേഷൻ, ഉയർന്ന വേഗത, കരുത്തുറ്റ പെർഫോമൻസ് എന്നിവയെല്ലാം പല ആളുകളെയും ഇതിലേക്ക് ആകർഷിപ്പിക്കുന്നു. രണ്ട് ലക്ഷം രൂപക്ക് മാത്രം താഴെ വില വരുന്ന ചില കിടിലൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ.
ഒന്നാമത്തേത് ഹോണ്ട ആക്ടിവ ഇ ആണ്. വെറും 1.20 രൂപ മാത്രമാണ് ഈ വാഹനത്തിന് വില വരുന്നത്. ചാർജിങ് സമയം ലാഭിക്കാൻ സഹായിക്കുന്ന ബാറ്ററി-സ്വാപ്പിങ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 3 kWh ശേഷിയുള്ള ഇതിന് ഒരു സ്വാപ്പിൽ 102 കി.മീ വരെ റേഞ്ച് ലഭിക്കും. ഇതിന് ഹോം ചാർജിംഗ് സൗകര്യമില്ല. ഹോണ്ടയുടെ ഇ സ്വാപ്പ് സ്റ്റേഷനുകൾ വഴി മാത്രമേ ബാറ്ററി മാറ്റാനാകൂ.
അടുത്തത്, ടിവിഎസ് ഐക്യൂബ് എസ്ടിയാണ്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഒരു ഇലക്ട്രിക്കൽ സ്കൂട്ടറാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇത് മികച്ചൊരു ഓപ്ഷൻ ആണ്. 1.83 ലക്ഷം രൂപയാണ് ഇതിന്റെ വില. 5.3 kWh ബാറ്ററി ശേഷിയുള്ള ഇതിന് 212 കി.മീ വരെ റേഞ്ച് ലഭിക്കും. 950W ഹോം ചാർജർ വഴി 4 മണിക്കൂർ 18 മിനിറ്റുകൊണ്ട് 80% ചാർജ് ചെയ്യാം.
ഓല എസ്1 പ്രോ ജെൻ 3 യാണ് അടുത്ത ഓപ്ഷൻ. ആധുനിക സാങ്കേതികവിദ്യയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഓല S1 പ്രോ ജെൻ 3 തിരഞ്ഞെടുക്കാം. 1.02 ലക്ഷം രൂപയാണ് ഇതിന്റെ വില. 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകളിൽ വരുന്ന ഈ സ്കൂട്ടറിന് 242 കി.മീ വരെ റേഞ്ച് ലഭിക്കും.
Also Read : പെട്രോൾ ഇല്ലെങ്കിലും നോ ടെൻഷൻ; നിരത്ത് കീഴടക്കാൻ രാജ്യത്തെ ആദ്യത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് കാർ
ഏഥർ 450X ആണ് അടുത്ത കരുത്തുറ്റ ഇലക്ട്രിക്ക് സ്കൂട്ടറർ. പ്രീമിയം ലുക്കും മികച്ച ഹാൻഡ്‌ലിങ്ങും പുതിയ സാങ്കേതികവിദ്യകളും ഒത്തുചേരുന്ന സ്കൂട്ടറാണ് ഏഥർ 450X. 1.52 ലക്ഷം രൂപയാണ് ഇതിന്റെ വില. 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 161 കി.മീ വരെ റേഞ്ച് നൽകുന്ന ഇതിന്റെ പീക്ക് പവർ 6.4 kW ആണ്.
അടുത്തതാണ് സിംപിൾ വൺ ജെൻ 2. പ്രീമിയം സെഗ്‌മെന്റിൽ ഒരു സ്പോർട്ടി ഇലക്ട്രിക് സ്കൂട്ടർ തിരയുന്നവർക്ക് പറ്റിയ മികച്ചൊരു ഓപ്ഷനാണിത്. ഇതിന്റെ വില 1.90 ലക്ഷം രൂപയാണ്. 5.0 kWh ബാറ്ററി ശേഷിയുള്ള ഈ സ്കൂട്ടറിന് 265 കിലോമീറ്റർ റേഞ്ച് ലഭിക്കും. 8.8 kW പീക്ക് പവറും 115 km/h ഉയർന്ന വേഗതയുമുണ്ട് ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

