മണിക്കൂറില്‍ 500 കി മീ വേഗം, ചെന്നൈ- കൊല്‍ക്കത്ത യാത്ര മൂന്ന് മണിക്കൂറില്‍; അതും കുറഞ്ഞ നിരക്കില്‍, വരുന്നു സീ ഗ്ലൈഡര്‍

sea-glider-iit-madras

മണിക്കൂറില്‍ പരമാവധി 500 കിലോമീറ്റര്‍ വരെ വേഗത്തിലും 3 മണിക്കൂര്‍ കൊണ്ട് 1,600 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാനാകുന്ന ഇലക്ട്രിക് സീ ഗ്ലൈഡര്‍ വരുന്നു. ഇതില്‍ 20 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ഐ ഐ ടി മദ്രാസില്‍ നിന്നാണ് ഇത്തരമൊരു കണ്ടുപിടുത്തം വരുന്നത്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാകും. അതായത് ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയില്‍ മൂന്ന് മണിക്കൂറില്‍ എത്തും. അതും 600 രൂപ മാത്രമേ ചെലവാകൂ.

ഐ ഐ ടി മദ്രാസിലെ ‘വാട്ടര്‍ ഫ്ലൈ ടെക്‌നോളജീസ്’ എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഇലക്ട്രിക് സീ ഗ്ലൈഡര്‍ നിര്‍മിക്കുന്നത്. 100 കിലോ ഭാരമുള്ള വാഹനത്തിന്റെ മാതൃക കമ്പനി ഉടന്‍ പുറത്തിറക്കും. കടലില്‍ നിന്ന്, 4 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ ഉയരത്തിലാണ് സീ ഗ്ലൈഡര്‍ പറക്കുക. നാല് ചിറകുകളുണ്ടാകും.

Read Also: കേരള യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ മവാസോ 2025ന് തുടക്കം

വ്യവസായി ആനന്ദ് മഹീന്ദ്ര ഇതിനെ അഭിനന്ദിച്ചു. അടുത്ത വര്‍ഷം പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണു പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News