ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് വില കുറവോ? പഠന റിപ്പോർട്ട് പുറത്ത്

2050 ആകുമ്പോഴേക്കും ഇന്ത്യയിലെ വാഹന സംഖ്യ ഇരട്ടിയിലധികം വർധിച്ചേക്കാം. ഇലക്ട്രിക്ക് പെട്രോൾ വാഹനങ്ങൾ തമ്മിലുള്ള ചെലവ് ഗണ്യമായി വർധിച്ചേക്കാമെന്ന് കോൺസിൽ ഓഫ് എനർജി എൻവിറോണ്മെന്റ് വാട്ടർ അറിയിച്ചു. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക്ക് വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര, മൂന്നു ചക്ര വാഹനങ്ങളുടെ ചിലവ് കുറവാണെന്ന് റിപ്പോർട്ട്. ഇത് രാജ്യത്തെ വ്യക്തിഗത, വാണിജ്യ മൊബിലിറ്റിയുടെ ഭാവി പുനർനിർവചിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ റോഡുകളിൽ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ ഇതിനകം തന്നെ ഏറ്റവും ലാഭകരമായ ഓപ്ഷനാണ് എന്നാണ് സിഇഇഡബ്ല്യുവിന്റെ അഭിപ്രായം. ഇവി പതിപ്പുകൾക്ക് കിലോമീറ്ററിന് 1.48 മാത്രമേ ചിലവാകൂ, എന്നാൽ പെട്രോൾ പതിപ്പുകൾക്ക് 2.46 രൂപയാകും. ത്രീ-വീലർ വിഭാഗത്തിലാണ് ഇതിന്റെ ഗുണം കൂടുതൽ വ്യക്തമാകുന്നത്. ഈ വാഹനങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കിലോമീറ്ററിന് 1.28 വിലവരും, പെട്രോൾ പതിപ്പുകൾക്ക് കിലോമീറ്ററിന് 3.21 വില വരും.

Also read – ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക്ക് സ്കൂട്ടർ തിരഞ്ഞ് മടുത്തോ? നിങ്ങൾക്കായി ഹീറോ അവതരിപ്പിക്കുന്നു വിദ വിഎക്സ്2

ഭാരം കുറഞ്ഞ വാഹന വിഭാഗങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ട്രക്കുകൾ, ബസുകൾ തുടങ്ങിയ ഭാരമേറിയ വാണിജ്യ വാഹനങ്ങളിലെ വൈദ്യുതീകരണം പിന്നിലാണെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News