ഡീസലൊക്കെ ആർക്കുവേണം..! ഇനി ഇ വി യുഗം

ആഡംബരവാഹനങ്ങളുടെ വിപണി പിടിച്ചുകുലുക്കി ഇ വി. ആഡംബരവാഹനങ്ങളുടെ വില്പന കഴിഞ്ഞ 5 വർഷത്തിനിടയിൽ പകുത്തുയിലേറെ കുറഞ്ഞതായി കണക്കുകൾ. ഇന്ത്യയിലെ സമ്പന്നരുൾപ്പടെ ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇവിയിലേക്ക് മാറിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രാദേശിക വിപണിയിലെ ആഡംബര വാഹനങ്ങളുടെ മൊത്തം വിൽപ്പനയിൽ ഡീസൽ വിഹിതം കഴിഞ്ഞ വർഷം 35 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

Also Read: ഭരത് ഗോപി അരങ്ങൊഴിഞ്ഞിട്ട് 16 വർഷം

വീടുകളിലോ ഓഫീസുകളിലോ ചാർജിങ് പോയിന്റ് സ്ഥാപിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാവുന്നത് കൊണ്ടും കുറഞ്ഞ ചെലവിൽ ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ടും സാധാരണക്കാർ പോലും ഇലക്ട്രോണിക് വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വാഹന വിൽപ്പനയിൽ ഡീസൽ വിഹിതം ഇപ്പോൾ തന്നെ കുറഞ്ഞുവരികയാണ്. ആഡംബര വാഹനങ്ങളുടെ വിൽപ്പനയിൽ ഡീസൽ വിഹിതം 20 ശതമാനം ആയി കുറഞ്ഞാൽ ഉപഭോക്താക്കൾക്ക് ഇന്ധന ഓപ്ഷൻ നൽകാൻ ഒരു നിർമ്മാതാക്കൾക്കും സാധിക്കില്ല എന്ന പ്രശ്നവുമുണ്ട്.

Also Read: ‘അനിമൽ’ നെറ്റ്ഫ്ലിക്സിൽ നിന്നൊഴിവാക്കണം; പ്രതിഷേധവുമായി താരങ്ങളും

2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇ വി ഒരേ സമയം വായുമലിനീകരണവും ശബ്ദ മലിനീകരണവും വലിയ തോതിൽ തന്നെ കുറയ്ക്കാൻ സഹായിക്കും എന്നതും ജനങ്ങളുടെ പ്രിയപ്പെട്ടവനായി ഇ വി മാറാൻ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News