വേനൽകാലം, കുവൈറ്റിൽ വൈദ്യുതി ഉപഭോഗം ഉയരുന്നു; ക്രമീകരണം വരുത്തണമെന്ന് മന്ത്രാലയം

കുവൈറ്റിലെ വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഉയർന്ന തോത് കണക്കിലെടുത്ത് ഉപഭോഗത്തിൽ സ്വയം ക്രമീകരണങ്ങൾ വരുത്താൻ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.നിലവിൽ എക്കാലത്തെയും ഏറ്റവും വലിയ വൈദ്യതി ഉപഭോഗമാണ് നിലവിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: യുഎഇയില്‍ കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

15800 മെഗാവാട്ട് മുതൽ 16100 വരെയാണ് വൈദ്യുതി ഉപഭോഗം എത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. മൊത്തം ഉപഭോഗത്തിന്റെ 70 ശതമാനവും എയർ കണ്ടിഷൻ ഉപഭോഗത്തിനാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്നും, അതുകൊണ്ടു തന്നെ ആവശ്യമല്ലാത്തിടത്ത് ഏസി ഉപയോഗം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു. ഇപ്പോഴും അന്തരീക്ഷ താപനില 47 നും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രേഖപ്പെടുത്തുന്നത്. ആഗസ്ത് 24 ഓടു കൂടി താപനിലയിൽ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചനകൾ. ഇത് സ്വാഭാവികമായും വൈദ്യുതി ഉപഭോഗത്തിലും പ്രതിഫലിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്.

Also Read: കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here