സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവിലെ സ്ഥിതി തുടരും. നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

READ ALSO:മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

നാളെ പഴയ നിരക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറക്കിയത്. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മീഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. എന്നാല്‍ സ്്റ്റേ പിന്നീട് നീങ്ങിയിരുന്നു. ഇതിനിടയിലാണ് നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

READ ALSO:കനത്ത മഴ, പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News