സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

koduvally

കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്.

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ച നജാ കദീജ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും.

Read Also: കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി; വന്‍ ദുരന്തം ഒഴിവായത് തലനാരിടയ്ക്ക്

കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി; വന്‍ ദുരന്തം ഒഴിവായത് തലനാരിടയ്ക്ക്

കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി. തലനാരിടയ്ക്ക് വന്‍ ദുരന്തം ഒഴിവായി. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. വടകര- മാഹി കനാലിന്റെ ഭാഗമായ കളിയാവെള്ളി പുഴയിലെ പാലത്തിനോട് ചേര്‍ന്ന സ്ഥലത്താണ്, ബസ് പുഴയിലേക്ക് മറിയാതെ മുന്‍ഭാഗം കൂപ്പുകുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News