പാലക്കാട് നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു

പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിവരുന്നു.

പാലക്കാട്‌ ശിരുവാണിയിലെ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടമാണ് മഹാദേവൻ എന്ന നാട്ടനയെ ആക്രമിച്ചത്. കല്ലടിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചങ്ങലയിൽ ബന്ധിപ്പിച്ച ശേഷം പാപ്പാൻമാർ വിശ്രമിക്കുമ്പോയായിരുന്നു സംഭവം.

ലോറിയിലേക്ക് മരം കയറ്റുന്നതിനയാണ് അരീക്കോട് നിന്നും മഹാദേവനെ ശിരുവാണിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്ന 3 കാട്ടനകളാണ് നാട്ടാനയെ ആക്രമിച്ചത്. ജനവാസ മേഖലയിലെത്തി നാട്ടനയെ ആക്രമിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്

മണ്ണാർക്കാട് നിന്നും വനം വകുപ്പിന്റെ ആർ.ആർ.ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം കാട് കയറിയത്. മഹാദേവന്റെ കാലിലും , വയറിലും കാട്ടനകളുടെ കുത്തേറ്റപാടുകൾ ഉണ്ട്. വലതു കാലിനു ഗുരുതര പരിക്കേറ്റ ആനയ്ക്ക് വൈദ്യസംഘം ചികിത്സ നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here