മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

കേരള തമിഴ്നാട് അതിർത്തിയായ ചേരമ്പാടി കോരഞ്ചാലില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു. കുമാരനെയാണ് ആന ചവിട്ടി കൊന്നത്. 45 വയസ്സായിരുന്നു. ചപ്പന്തോട് വീട്ടില്‍ നിന്ന് ചേരമ്പാടിക്ക് നടന്നുവരും വഴി മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ചു തന്നെ കുമാരൻ മരിച്ചു. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ ഈ ജൂലൈയിൽ ഒരു യുവതിയും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടിരുന്നു.

ALSO READ:ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here