കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

elephant

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തു തൊഴിലാളി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബുധനാഴ്ച വൈകുന്നേരം കള്ള് ചെത്താൻ പോയതായിരുന്നു പ്രസാദ്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. കാട്ടാനയുടെ സാനിധ്യമുള്ളതിനാൽ രാത്രി തിരച്ചിൽ ദുഷ്കരമായിരുന്നു.വ്യാഴാഴ്ച പുലർച്ചെയാണ് പ്രസാദിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ALSO READ; സംസ്ഥാനത്ത് യുവി ഇൻഡക്സ് അപകടതോതിൽ; രണ്ട് ജില്ലകളിൽ റെഡ് ലെവൽ

കഴിഞ്ഞ മാസം ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി.ഫാമിൽ തമ്പടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.അതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News