ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് വീടിനുനേരെയാണ് ആന ആക്രമണം നടത്തിയത്. കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീട് ഇടിച്ചു തകർക്കാൻ ശ്രമിച്ച ആന വീട് ആക്രമിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു. രാവിലെ 4 മണിയ്ക്കായിരുന്നു ആക്രമണം. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീണു. മുറിക്കുള്ളിലെ സീലിങ്ങ് പൂർണ്ണമായും തകർന്നു. കഴിഞ്ഞയാഴ്ചയും ആന ഇവിടെയെത്തി നാശം വിതച്ചിരുന്നു. ആനയെ തുരത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Also Read: സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News