
ഓസ്കാർ നേടിയ മികച്ച ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാന രാത്രി ഒരു മണിയോടെയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്.
അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. ശ്വാസകോശത്തിൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മൃഗഡോക്ടർമാർ കണ്ടെത്തി.
മാർച്ച് 16-ന് ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയിൽ എത്തിച്ച് ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏൽപ്പിക്കുകയായിരുന്നു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പൻ നല്ല ഇണക്കത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here