പെരുമ്പാവൂരിൽ കാട്ടാനക്കുട്ടി കിണറ്റിൽ വീണു; രക്ഷകരായി വനപാലകരും നാട്ടുകാരും

elephant fell on well

പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാനക്കുട്ടി കിണറ്റിൽ വീണു. ഒപ്പമുണ്ടായിരുന്ന വലിയ ആനകളെ തുരത്തിയ ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടു. കുട്ടിയാനക്കൊപ്പം ഉണ്ടായിരുന്ന പ്രകോപിതരായ കാട്ടാനകൾ നാട്ടുകാരുടെയും വനം വകുപ്പിന്റെയും വാഹനങ്ങളും തകർക്കാൻ ശ്രമിച്ചു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് മേയ്ക്കപ്പാലയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഒപ്പം ഉണ്ടായിരുന്ന വലിയ ആനകൾ കൂട്ടത്തോടെ ചിഹ്നം വിളിച്ചപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.

ALSO READ; ‘എന്നെ ക്ഷണിച്ചിട്ടില്ല, പ്രസംഗിക്കാനും പറഞ്ഞിട്ടില്ല, ഞാൻ വിളിക്കാതെ വന്നതാണ്’; പാർട്ടി വേദിയിൽ പരിഭവം പറഞ്ഞ് വേദി വിട്ട് കെ സുധാകരൻ

ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചെങ്കിലും ആനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആ ഭാഗത്തേക്ക് എത്താൻ കഴിഞ്ഞില്ല. പ്രകോപിതരായ വലിയ ആനകൾ ഇതിനിടെ വൃക്ഷങ്ങൾ കുലുക്കുകയും വാഹനങ്ങൾക്കു നേരെ തിരിയുകയും ചെയ്തു. നാട്ടുകാരിൽ ഒരാളുടെ ബൈക്ക് തകർത്ത ആന വനം വകുപ്പിൻ്റെ വാഹനം മറിച്ചിടാനും ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali