
മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ അതിരപ്പിള്ളിയിലെ ആനയുടെ ചികിത്സ പുരോഗമിക്കുന്നു. ഒന്നര മാസത്തോളം ചികിത്സ ആവശ്യമായി വരും. അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വെച്ചാണ് ചികിത്സ നൽകുക. നിലവിൽ ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
Also read: കോഴിക്കോട് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ
ബുധനാഴ്ച രാവിലെയാണ് ആനയെ കോടനാടെ അഭയാരണ്യത്തിൽ എത്തിച്ച് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റിയത്. ആനയ്ക്ക് ഒന്നരമാസത്തെ ആദ്യഘട്ട ചികിത്സ പുരോഗമിക്കുകയാണ്. മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ പഴുപ്പ് പൂർണമായും നീക്കി. അക്രമ സ്വഭാവം കാണിക്കാത്തതിനാൽ ചികിത്സ സുഗമമായി തുടരുകയാണ്.വിദഗ്ധ ചികിത്സയ്ക്കുശേഷം ആന പൂർണ്ണ ആരോഗ്യവാനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.
Also read: കൂവലോട് കൂവൽ പൂവൻകോഴി കാരണം ഉറക്കം നഷ്ടപ്പെട്ട് എൺപതുകാരൻ; കൂടുമാറ്റാൻ ഉത്തരവിട്ട് ആർ ഡി ഓ
കഴിഞ്ഞ 14 നാണ് വെറ്റിലപാറയിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ ആനയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി. പഴുപ്പിൽ മരുന്ന് വെച്ച് മൂന്നു ദിവസം നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും മുറിവിൽ പഴുപ്പ് കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here